കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത കുട്ടി ബോധരഹിതയായി
പരിഭ്രമിച്ച ബസ് ജീവനിക്കാരും യാത്രക്കാരും അതിലുള്ള നേഴ്സിൽ നിന്നുംകേട്ട വിവരങ്ങൾ വച്ച് വേഗത്തിൽ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.
റിപ്പോർട്ട് അനീഷ് ചുനക്കര
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത കുട്ടി അപസ്മാരത്തെ തുടർന്ന്ബോധരഹിതയായി വായിൽ കൂടി നുരയും പതയും വന്നു. പരിഭ്രമിച്ച ബസ് ജീവനിക്കാരും യാത്രക്കാരും അതിലുള്ള നേഴ്സിൽ നിന്നുംകേട്ട വിവരങ്ങൾ വച്ച് വേഗത്തിൽ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.
ഇരിങ്ങാലക്കുട ഡിപ്പോയിലെ വണ്ടി സ്റ്റാൻഡിലേക്ക് പോകുന്ന സമയത്താണ് അപസ്മാരം വന്നു അതിലെ യാത്രക്കാരിയായ കുട്ടി ബോധരഹിതയായത് . ഇരിങ്ങാലക്കുടയിലേക്ക് വരുന്ന കുട്ടിക്കാണ് ഇങ്ങനെ സംഭവിച്ചത്.
ഇരിങ്ങാലക്കുടയ്ക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബസിലുണ്ടായിരുന്ന കുട്ടി പാരിപ്പള്ളി ആയപ്പോളാണ് ബോധ രഹിതയായത്. സംഭാവസമയത്ത് ബസിൽ തന്നെ ഉണ്ടായിരുന്ന നേഴ്സിന്റെ ഇടപെടലിലൂടെ കുട്ടിക്ക് വന്നത് അപസ്മാരം ആണെന്നും ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിക്കണം എന്നും പറഞ്ഞു തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഡോക്ടറുടെ അനുവാദത്തോടുകൂടി കുട്ടിയുമായി ബസ് ഇരിങ്ങാലക്കുട ഡിപ്പോയിലെത്തി.കുട്ടി അപകട നില തരണം ചെയ്തതയായി ആശുപത്രി അധികൃതർ അറിയിച്ചു. ചുനക്കര നിവാസി ബസ് ഡ്രൈവർ അഭിലാഷ്,മലനാട് ന്യൂസ് റിപ്പോർട്ടർ അനീഷ് ചുനക്കരയോട് കാര്യങ്ങൾ വിശദീകരിച്ചു