February 5, 2026

ക​ള്ള​പ്പ​ണം ഉ​ണ്ടാ​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും പി​ണ​റാ​യി വി​ജ​യ​ന്‍റെ പാ​ര്‍​ട്ടി​യും കെ. ​സു​രേ​ന്ദ്ര​ന്‍റെ പാർട്ടിയും :കെ ​സു​ധാ​ക​ര​ന്‍.

  • November 6, 2024
  • 0 min read
ക​ള്ള​പ്പ​ണം ഉ​ണ്ടാ​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും പി​ണ​റാ​യി വി​ജ​യ​ന്‍റെ പാ​ര്‍​ട്ടി​യും കെ. ​സു​രേ​ന്ദ്ര​ന്‍റെ പാർട്ടിയും :കെ ​സു​ധാ​ക​ര​ന്‍.

പോലീസ് കാണിച്ചത് തെമ്മാടിത്തരം :മു​റി​ക്ക​ക​ത്ത് പോ​ലീ​സു​കാ​രെ പൂ​ട്ടി​യി​ട​ണ​മാ​യി​രു​ന്നു

റിപ്പോർട്ട്‌ അശ്വതി

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ള്‍ താ​മ​സി​ച്ച മു​റി​യി​ല്‍ പോ​ലീ​സ് അ​ര്‍​ധ​രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍. ക​ള്ള​പ്പ​ണം ഉ​ണ്ടാ​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും പി​ണ​റാ​യി വി​ജ​യ​ന്‍റെ പാ​ര്‍​ട്ടി​യും കെ. ​സു​രേ​ന്ദ്ര​ന്‍റെ ബി​ജെ​പി​യു​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആരോപിച്ചു.

പോ​ലീ​സി​ന്‍റേത് ആ​ണ​ത്ത​മി​ല്ലാ​ത്ത തെ​മ്മാ​ടി​ത്ത​ര​മാ​ണ്. മു​റി​ക്ക​ക​ത്ത് പോ​ലീ​സു​കാ​രെ പൂ​ട്ടി​യി​ട​ണ​മാ​യി​രു​ന്നു. പാ​തി​രാ​ത്രി വ​നി​താ നേ​താ​ക്ക​ളു​ടെ മു​റി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് എ​ന്ത് ന്യാ​യീ​ക​ര​ണ​മാ​ണു​ള്ള​തെ​ന്നും ഈ ​പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത പ​ണ​മി​ല്ലെ​ങ്കി​ല്‍ എ​ന്തി​നാ​ണ് റെ​യ്ഡി​നെ എ​തി​ര്‍​ക്കു​ന്ന​തെ​ന്ന എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ ചോ​ദ്യം ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. നേ​താ​ക്ക​ളാ​യാ​ല്‍ സാ​മാ​ന്യ​ബു​ദ്ധി​യും വി​വേ​ക​വും വി​വ​ര​വും വേ​ണം. അ​തൊ​ന്നു​മി​ല്ലാ​ത്ത മ​ര​ക്ക​ണ്ടം പോ​ലു​ള്ള രാ​മ​കൃ​ഷ്ണ​നും ആ​ളു​ക​ള്‍​ക്കും വാ​യി​ല്‍​ത്തോ​ന്നി​യ​ത് പ​റ​യാ​നു​ള്ള​ത​ല്ല രാ​ഷ്ട്രീ​യ​മെ​ന്ന് അ​ദ്ദേ​ഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *