ഇന്ധനവില വർധനയുടെ ഭാരം ജനങ്ങൾക്ക് മേൽ വീഴാൻ അനുവദിക്കില്ല: എന്ത് ചെയ്യാനാകും എന്ന് പരിശോധിക്കും :നിയുക്ത മന്ത്രി വി.ഡി. സതീശൻ
e
സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്ക് ഇന്ധനവില വർധന മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സർക്കാർ തലത്തിൽ സാധ്യമായ എല്ലാ ഇടപെടലുകളും പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കാനും പൊതുജനങ്ങൾക്ക് ആശ്വാസം നൽകാനും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗതാഗത മേഖലയെയും സാധാരണ കുടുംബങ്ങളെയും ബാധിക്കുന്ന സാഹചര്യം സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും, ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്ന നടപടികൾക്ക് മുൻഗണന നൽകുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.



