ലീഗ് ശക്തമായത് എങ്ങനെ?തിരഞ്ഞെടുപ്പ് രാഷ്ട്രീയം തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയ പോസ്റ്റുമായി അഖിൽമാരാർ
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ലീഗ് ഭരിക്കും എന്നത് ആക്ഷേപ രൂപേണ പ്രചരിപ്പിക്കുമ്പോൾ യുഡിഫ് അത് അഭിമാന പൂർവ്വം പറയും എന്നാണ് ഞാൻ കരുതുന്നത്..അതായത് ബിജെപി അധികാരത്തിൽ എത്തിയാൽ RSS നയങ്ങൾ നടപ്പിലാക്കും എന്ന് മറ്റുള്ളവർ ആക്ഷേപിക്കുമ്പോൾ ബിജെപിക്ക് അത് അഭിമാനമാണ്..ഇവിടെ ആക്ഷേപിക്കുന്നതിന് പകരം എങ്ങനെ അവർ അധികാരത്തിൽ എത്തി അല്ലെങ്കിൽ ലീഗ് എന്ത് കൊണ്ട് കൂടുതൽ ശക്തിയാകുന്നു എന്നതിനെ കുറിച്ച് പഠിക്കുക..സോഷ്യൽ മീഡിയയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്ന് ബിജെപിയെ ശക്തിപെടുത്തുന്നവർ മനസ്സിലാക്കണം തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ വോട്ട് ചെയ്യണം..അതായത് SIR പ്രകാരം വോട്ടുകൾ നഷ്ട്ടപെടാതിരിക്കാൻ പാർട്ടിയേക്കാൾ കൂടുതൽ പണി എടുത്തത് പള്ളികൾ ആണ്.. അവർക്കറിയാം അവരുടെ അവകാശങ്ങൾ നേടി എടുക്കാൻ കമന്റ് ഇട്ടിട്ട് കാര്യമില്ല വോട്ടിടണം എന്ന്.. അത് കൊണ്ട് തങ്ങളുടെ വോട്ടുകൾ പരമാവധി വോട്ടർ പട്ടികയിൽ ചേർക്കാനും ചേർത്ത വോട്ടുകൾ പരമാവധി അവർക്ക് താല്പര്യമുള്ള മുന്നണിക്ക് കൊടുക്കാനും അവർ ശ്രമിച്ചതിന്റെ ഫലമാണ് യുഡിഫ് ന് ലഭിച്ച ഈ വിജയം..ഈ പണി ബിജെപി എടുത്ത മണ്ഡലങ്ങളിൽ NDA വിജയിച്ചു.. മറ്റിടങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തി..ഇനി കണക്കുകൾ നോക്കിയാൽ കേരളത്തിൽ നിലവിൽ ഒരു 30% മുസ്ലിങ്ങളും 18% ക്രിസ്ത്യാനികളും ബാക്കി ഹിന്ദുക്കളും കാണും..ഇതിൽ 50% ഹിന്ദു വോട്ടർ പട്ടികയിൽ 70% മാത്രമേ കാണു.. ഈ 70% ത്തിന്റെ 70% പോലും വോട്ട് ചെയ്യാൻ പോകുകയും ഇല്ല..അതായത് 1000 പേരുള്ള ഒരു സ്ഥലത്തു 500 ഹിന്ദു.. 300 മുസ്ലിങ്ങൾ 200 ക്രിസ്ത്യൻ എന്നത് എടുത്താൽ 500 പേരുള്ള ഹിന്ദുവിന്റെ വോട്ട് 350 മാത്രമേ കാണു.. മുസ്ലിങ്ങൾ 90% ത്തിനു മുകളിൽ വോട്ടർ പട്ടികയിൽ ഉണ്ടാകും..ഇനി ഹിന്ദുവിന്റെ 350 വോട്ടിൽ പോൾ ചെയ്യുന്നത് 70% താഴെ ആയിരിക്കും.. അതായത് 245 വോട്ട് ഹിന്ദുക്കൾ ചെയ്യുമ്പോൾ..മുസ്ലിങ്ങൾ 270 വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ 250 വോട്ടും അവർ ചെയ്യിക്കും..ഫലത്തിൽ 50 % തേക്കാൾ ഗുണം 30% ഉണ്ടാക്കും…ഈ യുദ്ധ സാഹചര്യത്തിലും വോട്ട് ചെയ്യാൻ ഗൾഫിൽ നിന്നും ഒരു മുസ്ലിം പ്രവാസി നാട്ടിൽ ഓടി വരുമ്പോൾ അവനെ ആക്ഷേപിക്കാൻ നിൽക്കാതെ അഭിനന്ദിക്കുകയാണ് വേണ്ടത്..അവന്റെ താല്പര്യത്തെ കേവലം മതത്തിന്റെ ചട്ട കൂടിൽ തളയ്ക്കുക അല്ല വേണ്ടത് മറിച്ചു വിജയിക്കുന്നവനെ പഠിക്കണം..അതെ സമയം ഏത് വീഡിയോ ഇട്ടാലും റീച്ചിന് വേണ്ടി പിണറായിയേയും സർക്കാരിനെയും കുറ്റം പറഞ്ഞു വ്ലോഗ് ചെയ്യുന്ന ബൈജു എം നായർ അഭിമാനത്തോടെ താൻ വോട്ട് ചെയ്തില്ല എന്ന് പറയുന്നിടത്താണ് അപകടം..അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്പര്യത്തെ മാനിച്ചു കൊണ്ട് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്ന അപകടത്തെ ചൂണ്ടി കാണിക്കുന്നു..ഒട്ടുമിക്ക നിയോജക മണ്ഡലങ്ങളിലും NDA യ്ക്ക് ജയ സാധ്യത ഇല്ല എന്ന് കണ്ട് യുഡിഫ് ന് വോട്ട് ചെയ്ത ബിജെപിക്കാരെ എനിക്ക് അറിയാം.. അതെ ആൾക്കാർ സോഷ്യൽ മീഡിയയിൽ വന്നിരുന്നു അയ്യോ ലീഗ് ഭരിക്കുന്നെ എന്ന് വിളിച്ചു കൂവുന്നതിൽ യാതൊരു കാര്യവുമില്ല..ബാല ഗോപാൽ ജയിക്കരുത്, വാസവൻ ജയിക്കരുത്, ഗണേശൻ ജയിക്കരുത്, രാജീവ് ജയിക്കരുത്, രാജേഷ്, ജലീൽ ജയിക്കരുത് മുൻപ് തൃപ്പൂണിത്തുറയിൽ സ്വരാജ് ജയിക്കരുത് ഇതൊക്കെ ആ മണ്ഡലങ്ങളിൽ മുഴങ്ങി കേട്ട മുദ്രാവാക്യങ്ങൾ ആയിരുന്നു..സ്വന്തം പാർട്ടിയുടെ ചിഹ്നത്തേക്കാളും സ്വന്തം മുന്നണിയുടെ സ്വതന്ത്ര ചിഹ്നത്തേക്കാളും താല്പര്യം ചിലർക്ക് കൈപ്പത്തി ആകുന്നിടത്താണ് ജയവും മുന്നേറ്റവും അകന്ന് പോകുന്നത്..അത് കൊണ്ട് മറ്റുള്ളവരെ കുറ്റം പറയാതെ നമുക്ക് ജയിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യൂ..ജനങ്ങളുമായി ബന്ധം സൃഷ്ടിക്കണം.. അവർക്ക് വേണ്ടി സംസാരിക്കണം..സംഘടന പരമായി കാര്യങ്ങൾ മികച്ചതാക്കണം..അതിനേക്കാൾ ഉപരി ഞാൻ എന്റെ പാർട്ടിക്ക് എന്റെ മുന്നണിക്ക് വോട്ട് ചെയ്യും എന്ന് ഉറച്ച തീരുമാനം എടുക്കുക..




