രമേശ് ചെന്നിത്തലയ്ക്ക് ധനകാര്യം? അനുനയിപ്പിക്കാന്‍ ഊര്‍ജിത നീക്കം
യുഡിഎഫ് മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമായി തുടരുന്നു. മന്ത്രിസഭയിൽ നിർണായക സ്ഥാനവും പ്രധാന വകുപ്പും ആവശ്യപ്പെട്ടിരിക്കുന്ന ചെന്നിത്തലയ്ക്ക് ധനകാര്യ വകുപ്പ് നൽകാനുള്ള സാധ്യതകൾ ചർച്ചയിലുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ആഭ്യന്തര വകുപ്പ് സംബന്ധിച്ച ആവശ്യം ശക്തമായിരുന്നുവെങ്കിലും പാർട്ടിക്കുള്ളിലെ സമവായ ശ്രമങ്ങളുടെ ഭാഗമായാണ് ധനകാര്യ വകുപ്പ് പരിഗണിക്കുന്നതെന്നാണ് വിവരം.അതേസമയം, ഒപ്പമുള്ള നേതാക്കൾക്കും മന്ത്രിസ്ഥാനം ഉറപ്പാക്കണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ടുവച്ചിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും തമ്മിലുള്ള കൂടിയാലോചനകൾ തുടരുകയാണ്. മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമ തീരുമാനങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.




