കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന :ഇത് പ്രിയ ഗൂഢാലോചന എന്ന് പ്രതിപക്ഷ നേതാവ്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറിയില്‍ പോലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഢാലോചനയാണ് പാലക്കാടുണ്ടായത്. ഇത് സിപിഎം, ബിജെപി നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയും അവര്‍ക്കെല്ലാ സഹായവും ചെയ്തുകൊടുത്ത സിപിഎം നേതൃത്വവും ജാള്യത മറയ്ക്കാന്‍ വേണ്ടി തയാറാക്കിയ പാതിരാ നാടകമാണ് റെയ്ഡ്. മന്ത്രി എം.ബി. രാജേഷും ഭാര്യ സഹോദരനായ സിപിഎം നേതാവും ബിജെപി നേതാക്കളുടെ അറിവോടെ നടത്തിയതാണ് ഇതിന്റെ തിരക്കഥ.മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ പിന്തുണ ഇതിനുണ്ടായിരുന്നു. വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചയാളുകളും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ അരങ്ങില്‍ എത്തും മുമ്പ് നാടകം പൊളിഞ്ഞതായി സതീശന് പരിഹസിച്ചു. മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.