ന്യൂസിലാൻഡിനെതിരായ ദയനീയ തോൽവി: സെലക്ഷൻ കമ്മറ്റിക്ക് എതിരെ കടുത്ത നടപബി ബി സി സി ഐ
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്കുമെതിരെ ബിസിസിഐ കടുത്ത നടപടിക്ക് ഒരുക്കം കൂട്ടുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ മികവ് കാട്ടിയില്ലെങ്കില്‍ മുഖ്യപരിശീലകനെന്ന നിലയില്‍ ഗംഭീറിന് ടീം സെലക്ഷനിലുള്ള അധികാരങ്ങള്‍ വരെ വെട്ടിക്കുറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.തന്‍റെ മുന്‍ഗാമികളായ രവി ശാസ്ത്രിയില്‍ നിന്നും രാഹുല്‍ ദ്രാവിഡില്‍ നിന്നും വ്യത്യസ്തമായി സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഗംഭീറിനെ ബിസിസിഐ അനുവദിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഗംഭീറിനെ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിച്ചത്. ഗംഭീറിന്‍റെ നിര്‍ദേശപ്രകാരമാണ് പേസര്‍ ഹര്‍ഷിത് റാണയെയും ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെടുത്തത്. ഹര്‍ഷിത് റാണയെ ടീമിലെടുത്തങ്കിലും ഓസ്ട്രേലിയ എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റിന് അയക്കാതെ ഇന്ത്യയില്‍ രഞ്ജി ട്രോഫിയിലും ബെംഗളൂരുവില്‍ ഇന്ത്യൻ ടീമിനായി നെറ്റ്സിലും പന്തെറിയാനാണ് നിയോഗിച്ചത്.
