തിരുവനന്തപുരം പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ.
എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അഗേഷിന്റെ മകനും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭയ്(15) ആണ് മരിച്ചത്.
റിപ്പോർട്ട് ജലജ ജയേഷ്
തിരുവനന്തപുരം: അരുവാക്കോട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അഗേഷിന്റെ മകനും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭയ്(15) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.വീട്ടിലെ മുറിയില്‍ നിന്നും അഭയ് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ




