വലിയതുറ കൊച്ചു തോപ്പ് ജൂസാറോഡിനും വലിയതോപ്പ് ലേനാറോഡിനും മധ്യേയുള്ള തീരപ്രദേശം സംരക്ഷിക്കുന്നതിനായി കടൽ ഭിത്തി നിർമ്മിക്കാൻ രണ്ടുകോടി രൂപ അനുവദിച്ചു
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വലിയതുറ കൊച്ചു തോപ്പ് ജൂസാറോഡിനും വലിയതോപ്പ് ലേനാറോഡിനും മധ്യേയുള്ള തീരപ്രദേശം സംരക്ഷിക്കുന്നതിനായി കടൽ ഭിത്തി നിർമ്മിക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ 2 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
കടലേറ്റം മൂലം നിരവധി വീടുകൾ ഭീഷണിയിലായ ഈ പ്രദേശത്ത് കടൽഭിത്തി വേണമെന്നത് ദീർഘകാലമായ ആവശ്യമാണ്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി…