November 22, 2024

ഗുണ്ടകൾ ആക്രമിച്ചെന്ന ഗോപിയുടെ പ്രസ്താവന പച്ചക്കള്ളം എന്ന് വിഎസ് സുനിൽകുമാർ

  • November 2, 2024
  • 0 min read
ഗുണ്ടകൾ ആക്രമിച്ചെന്ന ഗോപിയുടെ പ്രസ്താവന പച്ചക്കള്ളം എന്ന് വിഎസ് സുനിൽകുമാർ

അ​വ​ര്‍​ക്കെ​തി​രേ എ​ന്തു​കൊ​ണ്ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ല്ല. ഇ​ക്കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ണം.

റിപ്പോർട്ട്‌ അശ്വതി

തൃ​ശൂ​ര്‍: പൂ​ര​പ്പ​റ​മ്പി​ല്‍ ത​ന്നെ ഗു​ണ്ട​ക​ള്‍ ആ​ക്ര​മി​ച്ചെ​ന്ന സു​രേ​ഷ്‌​ഗോ​പി​യു​ടെ പ്ര​സ്താ​വ​ന പ​ച്ച​ക്ക​ള്ള​മെ​ന്ന് സി​പി​ഐ നേ​താ​വ് വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ചൂ​ടോ​ടെ പ​രാ​തി ന​ല്‍​കി​യ സു​രേ​ഷ്‌​ഗോ​പി ഗു​ണ്ട​ക​ള്‍ ആ​ക്ര​മി​ച്ചി​ട്ട് എ​ന്തു​കൊ​ണ്ട് മി​ണ്ടി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഏ​ത് ഗു​ണ്ട​ക​ളാ​ണ് സു​രേ​ഷ്‌​ഗോ​പി​യെ ആ​ക്ര​മി​ച്ച​ത്. അ​വ​ര്‍​ക്കെ​തി​രേ എ​ന്തു​കൊ​ണ്ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ല്ല. ഇ​ക്കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ണം.

തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ത്യം പു​റ​ത്തു​വ​രു​മെ​ന്ന ഘ​ട്ടം വ​രു​മ്പോ​ള്‍ പ​ല​ത​ര​ത്തി​ലു​ള്ള നു​ണ​ക​ളും ക​ള്ള​ക്ക​ഥ​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള നി​യ​മം ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് സു​രേ​ഷ്‌​ഗോ​പി ആം​ബു​ല​ന്‍​സി​ല്‍ വ​ന്ന​ത്.

ആം​ബു​ല​ന്‍​സ് രോ​ഗി​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ച്ച് സു​രേ​ഷ്‌​ഗോ​പി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *