ബസേലിയോസ് ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
.ബസേലിയോസ് ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം അറിയിച്ചു. കൂടാതെ ജോസ് കെ മാണി കെ സുരേന്ദ്രൻ തുടങ്ങിയവരും അനുശോചനം അറിയിച്ചു
റിപ്പോർട്ട് അനീഷ് ചുനക്കര
ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.
വിശ്വാസികൾക്ക് വിളക്കായി വെളിച്ചം വിതറിയ സഭാ നായകൻ : ജോസ് കെ മാണി.
വിശ്വാസികൾക്ക് വിളക്കായി വെളിച്ചം വിതറിയ സഭാ നായകനായിരുന്നു യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി .
ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ അനുശോചനം.പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ തിരുമേനിയുടെ വേര്‍പാട് മലങ്കര സഭയ്ക്ക് മാത്രമല്ല ക്രൈസ്തവ സമൂഹത്തിനാകമാനം വലിയ ഒരു നഷ്ടം തന്നെയാണ്.
കെ.സുരേന്ദ്രൻ അനുശോചിച്ചു
യാക്കോബായ സഭാ അധ്യക്ഷൻ ബസേ ലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. *രമേശ് ചെന്നിത്തല അനുശോചിച്ചു.*യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് അന്ത്യാഞ്ജലി.

