ദീപാവലി സന്ധ്യയിൽ മനസിലെ ദീപപ്രഭ നാടിനു സമ്മാനിച്ച ചെറുപ്പക്കാരൻ
കോതമംഗലം ഇഞ്ചൂർ നിവാസിയായ ബിനോജ് എന്ന ചെറുപ്പക്കാരൻ. പ്രതിഫലേച്ഛയില്ലാതെ ദീപാവലി ദിനത്തിൽ വെയ്റ്റിങ്ങ് ഷെഡും പരിസരവും ശുചീകരിക്കുകയും, വൈകിട്ട് പൊതുരംഗത്തുള്ള ഏതാനും പേരുടെ സഹകരണത്തോടെ വെയ്റ്റിങ്ങ് ഷെഡിലും പരിസരത്തും ദീപം തെളിയിക്കുകയും ചെയ്തു.
റിപ്പോർട്ട്: ബി.ഞാളിയത്ത്.
കോതമംഗലം: ദീപാവലി സന്ധ്യയിൽ ക്ഷേത്രങ്ങളും, വീടുകളും മാത്രമല്ല ഗ്രാമത്തിലെ വെയ്റ്റിങ്ങ് ഷെഡും ദീപാലംകൃതമാകുമെന്ന് കാണിച്ചു തരികയാണ് കോതമംഗലം ഇഞ്ചൂർ നിവാസിയായ ബിനോജ് എന്ന ചെറുപ്പക്കാരൻ. പ്രതിഫലേച്ഛയില്ലാതെ ദീപാവലി ദിനത്തിൽ വെയ്റ്റിങ്ങ് ഷെഡും പരിസരവും ശുചീകരിക്കുകയും, വൈകിട്ട് പൊതുരംഗത്തുള്ള ഏതാനും പേരുടെ സഹകരണത്തോടെ വെയ്റ്റിങ്ങ് ഷെഡിലും പരിസരത്തും ദീപം തെളിയിക്കുകയും ചെയ്തു. ദിവസവും നൂറുകണക്കിന് ആളുകൾ വന്നു പോകുന്ന വെയ്റ്റിങ്ങ് ഷെഡ് ശുചീകരിച്ചതും, ദീപാലംകൃതമാക്കിയതും നല്ല മനസുകൾക്കേ സാധിക്കൂ എന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത പൊതുപ്രവർത്തകനും, മുൻപഞ്ചായത്തു മെമ്പറുമായ പി.എ.യൂസഫ് പറഞ്ഞു.