February 5, 2026

മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു:രണ്ട് പേർക്ക് പരിക്ക്

  • October 31, 2024
  • 0 min read
മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു:രണ്ട് പേർക്ക് പരിക്ക്

വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്

റിപ്പോർട്ട്‌ അശ്വതി

മലപ്പുറം:മലപ്പുറത്ത് പോത്ത്കല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്. പരിക്കേറ്റ മറ്റു രണ്ടുപേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമടുണ്ടായത്.

അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. കാറിനും കേടുപാട് സംഭവിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മോയിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടികള്‍ക്കുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *