November 22, 2024

കേരളീയം പുരസ്‌കാരം ഏബിൾ സി അലക്സിന്: പുരസ്കാരം നവംബർ ഒന്നിന് സമ്മാനിക്കും

  • October 31, 2024
  • 1 min read
കേരളീയം പുരസ്‌കാരം ഏബിൾ സി അലക്സിന്: പുരസ്കാരം നവംബർ ഒന്നിന് സമ്മാനിക്കും

പുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി

റിപ്പോർട്ട്‌ അനീഷ് ചുനക്കര

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി . മാധ്യമപ്രവർത്തകൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുള്‍ കലാം സ്റ്റഡി സെന്റര്‍. കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാവര്‍ഷവും സംഘടന കലാ-സാംസ്‌കാരിക മാധ്യമ ജീവകാരുണ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന പ്രതിഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കാറുണ്ട്.
നവംബർ ഒന്നിന് വൈകിട്ട് 3ന് ആലുവ പി വി മാത്യു മെമ്മോറിയൽ എഫ്ബിഒഎ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് എ. പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *