വിഴിഞ്ഞം തുറമുഖം ദിവസങ്ങൾക്കുള്ളിൽ കമ്മീഷൻ ചെയ്യപ്പെടും
വിഴിഞ്ഞം തുറമുഖം ദിവസങ്ങൾക്കുള്ളിൽ കമ്മീഷൻ ചെയ്യപ്പെടും. തുറമുഖത്തിന്റെ പേര് നിശ്ചയിക്കുന്നതിൽ ഉണ്ടായ ഒരു ചെറിയ അശ്രദ്ധ ഇന്ന് വലിയ വിനയായി മാറിയിരിക്കുന്നു. കേരളത്തിൻറെ അഭിമാനമായി ഇന്ത്യയിൽ അറിയപ്പെടേണ്ട തുറമുഖം തമിഴ്നാടിൻറേതാണെന്നും കന്യാകുമാരി ജില്ലയിൽ ആണെന്നും ഒക്കെയാണ് മറുനാട്ടുകളിൽ ഇപ്പോൾ അറിയപ്പെട്ടിരിക്കുന്നത്. കൊച്ചിയും ട്രിവാൻഡ്രവും ഒക്കെ കേരളത്തിലാണെന്ന് ഇന്ത്യയിൽ എന്നല്ല ലോകമെമ്പാടും അറിയാം. അത്തരത്തിൽ അറിയപ്പെടുന്ന പേരിൽ തന്നെ തുറമുഖം ബ്രാൻഡ് ചെയ്യപ്പെടണം. ഒപ്പം വിഴിഞ്ഞം എന്ന ലൊക്കേഷനും ചേർക്കാം.
അടുത്തമാസം തുറമുഖം കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് അഖിലേന്ത്യാതലത്തിലും അന്താരാഷ്ട്ര തലത്തിലും തുറമുഖം കേരളത്തിൻറെതായി തന്നെ അറിയപ്പെടുന്ന രീതിയിൽ തുറമുഖത്തിന്റെ നാമധേയം “ട്രിവാൻഡ്രം ഇൻറർനാഷണൽ സീ പോർട്ട്, വിഴിഞ്ഞം, കേരളം” എന്ന് പരിഷ്കരിക്കപ്പെടണമെന്ന് എല്ലാ നാട്ടുകാരും ആഗ്രഹിക്കുന്നത്