ജില്ലയിലെ മാലിന്യ സംസ്കരണത്തിന്അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ്
800 മെട്രിക് ടൺ മാലിന്യം പ്രതിമാസം ശാസ്ത്രീയമായി സംസ്കരിക്കുവാൻ കഴിയും.
റിപ്പോർട്ട് അശ്വതി
കാസർഗോഡ് ജില്ലയുടെ മാലിന്യസംസ്കരണത്തിന് കുതിപ്പുചാട്ടം സൃഷ്ടിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ വേംസ് കമ്പനി ആരംഭിച്ചിരിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ പ്ലാൻ്റ് വഴി 41 തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഹരിത കർമ്മ സേന വഴി ശേഖരിക്കുന്ന 800 മെട്രിക് ടൺ മാലിന്യം പ്രതിമാസം ശാസ്ത്രീയമായി സംസ്കരിക്കുവാൻ കഴിയും. 70ൽപരം സ്ത്രീകൾക്ക് സ്ഥിരജോലി നൽകുവാനും ഇതിലൂടെ സാധിക്കും. ഹരിത കർമ്മ സേന ശേഖരിക്കുന്ന അജൈവമലിന്യങ്ങളുടെ സംസ്കരണം ശാസ്ത്രീയമായി ഉറപ്പ് വരുന്നതിലൂടെ കാസർഗോഡ് ജില്ലയുടെ ശുചിത്വ സംരക്ഷണം ഉറപ്പ് വരുത്താൻ ഈ സംരംഭത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.