അഹമ്മദാബാദ് വിമാനത്താവളത്തിന് പുറത്ത് നിന്ന് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
അഹമ്മദാബാദ് : സർദാർ വല്ലഭായ് പട്ടേൽ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ ടെർമിനൽ 2 ന് പുറത്ത് നിന്ന് 2 കോടി 10 ലക്ഷം രൂപ വിലമതിക്കുന്ന ഏഴുകിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിയറ്റ്നാമിൽ നിന്നാണ് കഞ്ചാവ് കടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം.
കഞ്ചാവ് കുഷ്യനുള്ളിൽ ഒളിപ്പിച്ച് ബാഗിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജുനഗഡ് സ്വദേശികളായ സഫറാസ് വഡ്‌ഗമ (35), ഷോയിബ് ബിചാര (22), അഖിൽ കോലാഡ് (24), നദീം അമ്‌റേലിയ (28), അഹമ്മദാബാദ് സ്വദേശികളായ ഫർഹാൻ ഷെയ്ഖ് (30), സഹേജ് മിയാന (34); ഗാന്ധിനഗർ സ്വദേശി മനീഷ ഖരാദി (26) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് കഞ്ചാവിന് പുറമെ ഇന്ത്യൻ, വിദേശ കറൻസികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Team GNM.




