സ്വർണ്ണവില റെക്കോർഡിൽ : പവന് 59,000
ദീപാവലി അടുത്തതോടെ സ്വര്‍ണത്തിന് ഡിമാന്റ് കൂടാനാണ് സാധ്യത
റിപ്പോർട്ട് ജലജ ജയേഷ്
സ്വര്‍ണ വില റെക്കോർഡ് നേട്ടത്തിൽ . ആദ്യമായി പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് ചൊവാഴ്ച കൂടിയത്. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 7,375 രൂപയുമായി. ദീപാവലി അടുത്തതോടെ സ്വര്‍ണത്തിന് ഡിമാന്റ് കൂടാനാണ് സാധ്യത.അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,800 രൂപയാണ്. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം. ആഭ്യന്തര വിപണിയില്‍ വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും.പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിയ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം സ്വര്‍ണവില താഴേക്ക് പോയത്. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ പത്തിന് 56,200 രൂപയായി താഴ്ന്നിരുന്നു. ഈ നിരക്കായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.എന്നാല്‍ അടുത്തടുത്ത ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില കുത്തനെ ഉയരുകയായിരുന്നു. ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡും സൃഷ്ടിച്ചിരുന്നു.