അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു
അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം .
റിപ്പോർട്ട് അനീഷ് ചുനക്കര
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി, കോന്നി ജിഡി സ്‌റ്റേഷനുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടത്. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിലുണ്ട്.