March 23, 2026

സംസ്ഥാനത്തെ ആദ്യത്തെ 1100 മുറികളുള്ള യാത്രിക് ഭവൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും

  • October 27, 2024
  • 1 min read
സംസ്ഥാനത്തെ ആദ്യത്തെ 1100 മുറികളുള്ള  യാത്രിക് ഭവൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും

.ബോട്ടാഡ് : ബൊട്ടാഡ് ജില്ലയിലെ ഐതിഹാസിക തീർഥാടന കേന്ദ്രമായ സലങ്പൂർ ഹനുമാൻജി ക്ഷേത്രത്തിൻ്റെ പരിസരത്തുള്ള 1100 മുറികളുള്ള ഗോപാലാനന്ദ സ്വാമി യാത്രിക് ഭവൻ ഒക്ടോബർ 31ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.ശ്രീ കസ്തഭഞ്ജൻ ദേവ് ഹനുമാൻജി ക്ഷേത്രത്തിൻ്റെ ഇടതുവശത്തും, പുതിയ ഭക്ഷണശാലയ്ക്ക് പുറകിലുമായി 200 കോടിയിലധികം രൂപ ചെലവിൽ ആണ് ഈ യാത്രിക് ഭവൻ നിർമ്മിച്ചിരിക്കുന്നത്.500 എസി , 300 നോൺ എസി മുറികൾ , 5 സേവക ഹാളുകൾ ,14 സ്റ്റോർ റൂമുകൾ, 300-ലധികം ഹൈടെക് സിസിടിവി ക്യാമറകൾ എന്നിവക്ക് പുറമെ യാത്രക്കാർക്ക് സുഖമായി മുറികളിലേക്ക് പോകാനായി 10 ഹൈ സ്പീഡ് ലിഫ്റ്റുകളുടെ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *