November 22, 2024

തൃശ്ശൂർ പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു: വി ഡി സതീശൻ

  • October 27, 2024
  • 0 min read
തൃശ്ശൂർ പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു: വി ഡി സതീശൻ

മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തി​ന് എ​തി​രാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പൂ​രം ക​ല​ക്ക​ലി​ലെ അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മ​ല്ല. കേ​സെ​ടു​ത്താ​ൽ മു​ഖ്യ​മ​ന്ത്രി ഒ​ന്നാം പ്ര​തി​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.മു​ഖ്യ​മ​ന്ത്രി ആ​ർ​എ​സ്എ​സി​നെ സ​ന്തോ​ഷി​പ്പി​ക്കു​ക​യാ​ണ്. വെ​ടി​ക്കെ​ട്ട് മാ​ത്ര​മ​ല്ല പ​ല ച​ട​ങ്ങു​ക​ളും വൈ​കി​പ്പി​ച്ചു. പൂ​രം ക​ല​ക്കി​യ​താ​ണെ​ന്ന് സി​പി​ഐ പോ​ലും പ​റ​ഞ്ഞു.സു​രേ​ഷ് ഗോ​പി​യെ ര​ക്ഷ​ക​ന്‍റെ വേ​ഷം കെ​ട്ടി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ പൂ​രം ക​ല​ക്കി​യ​തെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ട് പൂ​രം ക​ല​ങ്ങി​യി​ട്ടി​ല്ലെ​ന്ന് അ​തി​ന്‍റെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കും. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തി​ന് എ​തി​രാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *