February 5, 2026

ഒക്ടോബർ 28 മുതൽ മൂന്ന് ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത്‌ സന്ദർശിക്കും

  • October 27, 2024
  • 0 min read
ഒക്ടോബർ 28 മുതൽ മൂന്ന് ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത്‌ സന്ദർശിക്കും

ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള ചരിത്രപരമായ കരാറിൽ ഒപ്പു വക്കും

റിപ്പോർട്ട്‌ അശ്വതി

ഒക്ടോബർ 28 മുതൽ മൂന്ന് ദിവസത്തേക്ക് പ്രധാനമന്ത്രി മോദി ഗുജറാത്തിൽ.ഗാന്ധിനഗർ : ഒക്ടോബർ 28 മുതൽ മൂന്ന് ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത്‌ സന്ദർശിക്കും.ഇതിന്റെ ഭാഗമായി ഒക്ടോബർ 28 ന് രാവിലെ 9 മണിക്ക് വിമാനത്താവളം മുതൽ ടാറ്റ യൂണിറ്റ് വരെ പ്രധാനമന്ത്രി മോദിയുടെയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിൻ്റെയും റോഡ് ഷോ ഉണ്ടായിരിക്കും.രാവിലെ 10ന് ടാറ്റ എയർബസിൻ്റെ അസംബ്ലി യൂണിറ്റിലെത്തുന്ന ഇരുവരും എയർബസ് പദ്ധതിയുടെ ലോഞ്ച് നിർവഹിക്കും.തുടർന്ന് 1500 വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ചടങ്ങിന് ശേഷം,ഒന്നര മണിക്കൂർ കഴിഞ്ഞ് ലക്ഷ്മി വിലാസ് കൊട്ടാരത്തിലെത്തുന്ന ഇരുവരും അവിടെ വച്ച് ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള ചരിത്രപരമായ കരാറിൽ ഒപ്പു വക്കും.തുടർന്ന് ഇരുവരും ചേർന്ന് രാജകുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *