ആരെയും അത്ഭുതപ്പെടുത്തുന്ന വിജയകഥ: കഴിക്കാനും കിടക്കാനും ധരിക്കാനും ഒന്നുമില്ലാത്ത ബാല്യത്തില്‍ നിന്ന് ഹീറോയായ വേലുമണിയുടെ ജീവിതം.
എരുമപ്പാല്‍ വിറ്റ് ആഴ്ചയില്‍ കിട്ടുന്ന 50 രൂപയായിരുന്നു വേലുമണിയുടെ കുടുംബത്തിന്റെ ആകെ വരുമാനം
റിപ്പോർട്ട് അശ്വതി
ഇത് ആരെയും അത്ഭുതപ്പെടുത്തുന്ന വിജയകഥ. കഴിക്കാനും കിടക്കാനും ധരിക്കാനും ഒന്നുമില്ലാത്ത ബാല്യത്തില്‍ നിന്ന് ഹീറോയായ വേലുമണിയുടെ ജീവിതം. തിരിച്ചടികളെ ധൈര്യത്തോടെ നേരിട്ട് വിജയം നേടിയ ബിസിനസുകാരനാണ് എ.വേലുമണി തൈറോകെയര്‍ ടെക്‌നോളജീസ് എന്ന കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമാണ് വേലുമണി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൈറോയിഡ് ടെസ്റ്റിങ് കമ്പനിയാണിത്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 1122 ഔട് ലെറ്റുകളാണ് കമ്പനിക്കുള്ളത്. എരുമപ്പാല്‍ വിറ്റ് ആഴ്ചയില്‍ കിട്ടുന്ന 50 രൂപയായിരുന്നു വേലുമണിയുടെ കുടുംബത്തിന്റെ ആകെ വരുമാനം. കെമിസ്ട്രി, ബയോ കെമിസ്ട്രി എന്നിവയിലാണ് വേലുമണി വിദ്യാഭ്യാസം നേടിയത്. മാറി. വിദ്യാഭ്യാസത്തിന് ശേഷം ജെമിനി ക്യാപ്‌സ്യൂള്‍ എന്ന കമ്പനിയില്‍ അദ്ദേഹം കുറച്ചു കാലം പ്രവര്‍ത്തിച്ചു. പിന്നീട് മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അദ്ദേഹം 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഇതിന് ശേഷം തൈറോയിഡ് സൈക്കോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കി. ഇതാണ് സംരംഭക ലോകത്തേക്ക് വേലുമണിയെ പിടിച്ചു കയറ്റുന്നത്. 2006 വര്‍ഷത്തില്‍ അദ്ദേഹം പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍ ഡയഗ്‌നോസ്റ്റിക്‌സ് എന്ന സംരംഭത്തിന് തുടക്കമിട്ടു. സേവനങ്ങള്‍ക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കിയത്. മികച്ച സേവനവും നല്‍കി. ഇതാണ് സംരംഭത്തിന്റെ വളര്‍ച്ചക്ക് കാരണം. സംരംഭം വ്യാപിപ്പിക്കുന്നതിനായി ഫ്രാഞ്ചൈസികള്‍ വിറ്റഴിച്ചു. ചെറിയ ഫണ്ടില്‍ നിന്ന് തുടക്കമിട്ടാണ് ബില്യണ്‍ ഡോളര്‍ ബിസിനസിലേക്ക് വേലുമണി തന്റെ ബിസിനസിനെ വളര്‍ത്തിയെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട ആത്മ സമര്‍പ്പണത്തിന്റെയും, പരിശ്രമങ്ങളുടെയും ഫലമായിട്ടാണ് ഇത്തരത്തില്‍ വന്‍ വളര്‍ച്ച നേടാന്‍ സാധിച്ചത്. ഇടക്ക് 1400 കോടിയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചെങ്കിലും തെറ്റുകളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് ബിസിനസ് മുന്നോട്ട് കൊണ്ടു പോയി. ഇന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ തൈറോ കെയറിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 3300 കോടി രൂപയാണ്….
