ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : ടോസ് നേടി ബാറ്റിംഗ് ന്യൂസിലാൻഡിന്
ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്
റിപ്പോർട്ട് അശ്വതി
( New Zealand won the toss )
ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : ടോസ് നേടി ബാറ്റിംഗ് ന്യൂസിലാൻഡിന്ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ബെംഗളൂരു ടെസ്റ്റില്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.ബൗളിംഗ് നിരയില്‍ മുഹമ്മദ് സിറാജ് പുറത്തായപ്പോൾ ആകാശ് ദീപ് പ്ലേയിംഗ് ഇലവനിലെത്തി. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ പ്ലേയിംഗ് ഇലവനിലെത്തി. ന്യൂസിലന്‍ഡ് ടീമിലും ഒരു മാറ്റമുണ്ട്. ബെംഗളൂരു ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകര്‍ത്ത മാറ്റ് ഹെന്‍റി പരിക്ക് മൂലം ടീമില്‍ നിന്ന് പുറത്തായി. ഹെന്‍റിക്ക് പകരം സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നര്‍ നകിവീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ മൂന്ന് പരമ്പരയില്‍ 0-1ന് പിന്നിലാണ്. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പൂനെ പിച്ചില്‍ നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുക എന്നത് ദുഷ്കരമാകുമെന്നാണ് കരുതുന്നത്.




