March 23, 2026

നടൻ ബാല വീണ്ടും വിവാഹിതനായി:മാമന്റെ മകൾ കോകിലായാണ് ജീവിത സഖി ആക്കിയത്

  • October 23, 2024
  • 0 min read
നടൻ ബാല വീണ്ടും വിവാഹിതനായി:മാമന്റെ മകൾ കോകിലായാണ് ജീവിത സഖി ആക്കിയത്

പ്രമുഖ ഗായിക അടക്കം നാലുപേർ ജീവിത സഖിയായി എത്തിയിരുന്നു എങ്കിലും വിവാഹ ജീവിതം അത്ര രസത്തിൽ ആയിരുന്നില്ല

റിപ്പോർട്ട്‌ ജലജ ജയേഷ്

നാലാമതും വിവാഹിതനായി നടൻ ബാല. മാമന്റെ മകൾ കോകിലായാണ് ജീവിത സഖി ആക്കിയത്. പ്രമുഖ ഗായിക അടക്കം നാലുപേർ ജീവിത സഖിയായി എത്തിയിരുന്നു എങ്കിലും വിവാഹ ജീവിതം അത്ര രസത്തിൽ ആയിരുന്നില്ല. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ബാല പറഞ്ഞിരുന്നു.

മലയാളി പെൺകുട്ടികളെ വിവാഹം കഴിച്ചുകൊണ്ടാണ് കേരളത്തിൽ ബാല സെറ്റിൽഡ് ആയത്. കൊച്ചിയിൽ തന്നെ സ്ഥിരതാമസമാക്കിയ ബാല വല്ലപ്പോഴും മാത്രമായി സ്വന്തം നാട്ടിലേക്ക് പോയിരുന്നത്. ഇടക്കൊക്കെ മലയാള സിനിമകളിൽ പ്രത്യേക്ഷ പെടുന്നതും പതിവാണ്. അമ്മയിൽ മെമ്പർ കൂടിയായ ബാല മിക്ക മീറ്റിങ്ങുകളിലും ഭാഗമാണ്.

പൂര്‍വ്വികരുടേതായി കോടിക്കണക്കിന് സ്വത്താണ് താരത്തിനുള്ളത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്ന് ബാല പറഞ്ഞിരുന്നു. തമിഴിലെ പ്രമുഖ കുടുംബത്തില്‍ ജനിച്ച ആളാണ് ബാല. അരുണാചല സ്റ്റുഡിയോസ് എന്ന നിര്‍മാണ കമ്പനി ബാലയുടെ മുത്തച്ഛന്റേതായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *