November 21, 2024

ഹാ​ട്രി​ക്കു​മാ​യി ല​യ​ണ​ൽ മെ​സി

  • October 20, 2024
  • 1 min read
ഹാ​ട്രി​ക്കു​മാ​യി ല​യ​ണ​ൽ മെ​സി

ക്ല​ബ് ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​നും ടീ​മി​നാ​യി. ക​ഴി​ഞ്ഞ ദി​വ​സം ബോ​ളീ​വി​യ​ക്കെ​തി​രെ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലും മെ​സി ഹാ​ട്രി​ക്ക് നേ​ടി​യി​രു​ന്നു.

റിപ്പോർട്ട്‌ അശ്വതി

ഹാ​ട്രി​ക്കു​മാ​യി സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി തി​ള​ങ്ങി​യ എം​എ​ൽ​എ​സി​ലെ മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​മ​യാ​മി​ക്ക് ഗം​ഭീ​ര ജ​യം. ര​ണ്ടി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ന്യൂ ​ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്തു.

ചെ​യ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന​തി​ന് ശേ​ഷം ഗം​ഭീ​ര പ്ര​ക​ട​ന​ത്തോ​ട് കൂ​ടി തി​രി​ച്ചു​വ​ന്നാ​ണ് മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ന്യൂ ​ഇം​ഗ്ല​ണ്ട് താ​രം ലൂ​ക ലം​ഗോ​ണി​യാ​ണ് മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 34-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ ന്യൂ ​ഇം​ഗ്ല​ണ്ട് താ​രം ഡൈ​ലാ​ൻ ബോ​റേ​റോ ടീ​മി​ന്‍റെ ലീ​ഡ് ര​ണ്ടാ​യി ഉ​യ​ർ​ത്തി.

എ​ന്നാ​ൽ 40-ാം മി​നി​റ്റി​ൽ ലൂ​യി സു​വാ​ര​സ് ഇ​ന്‍റ​ർ​മ​യാ​മി​ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്തു. 43-ാം മി​നി​റ്റി​ലും ഗോ​ൾ നേ​ടി സു​വാ​ര​സ് ഇ​ന്‍റ​ർ​മ​യാ​മി​യെ ന്യൂ ​ഇം​ഗ്ല​ണ്ടി​നൊ​പ്പം എ​ത്തി​ച്ചു. ബെ​ഞ്ച​മി​ൻ ക്രെ​മാ​ശി 58ാം മി​നി​റ്റി​ൽ ഇ​ന്‍റ​ർ​മ​യാ​മി​യെ മു​ന്നി​ലെ​ത്തി​ച്ചു.

പി​ന്നീ​ടാ​ണ് പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ മെ​സി ഹാ​ട്രി​ക്ക് നേ​ടി​യ​ത്. 78, 81, 89 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് മെ​സി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ ര​ണ്ടി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ഇ​ന്‍റ​ർ​മ‍​യാ​മി മ​ത്സ​രം സ്വ​ന്ത​മാ​ക്കി.

വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ​മ​യാ​മി​ക്ക് 74 പോ​യി​ന്‍റാ​യി. ക്ല​ബ് ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​നും ടീ​മി​നാ​യി. ക​ഴി​ഞ്ഞ ദി​വ​സം ബോ​ളീ​വി​യ​ക്കെ​തി​രെ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലും മെ​സി ഹാ​ട്രി​ക്ക് നേ​ടി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *