March 23, 2026

സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തമാകുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.

  • October 19, 2024
  • 0 min read
സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തമാകുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലെ ന്യൂനമർദ്ദം, വരും ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനാണ് സാധ്യത. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് ന്യൂനമർദ്ദമായും തുടർന്ന് ഒക്ടോബർ 24 ഓടുകൂടി തീവ്രന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതേസമയം കേരളത്തിൽ അടുത്ത ഒരാഴ്ച ഇടത്തരം മഴക്കാണ് സാധ്യതയുള്ളത്. ചൊവ്വാഴ്ചവരെ ഇടിമിന്നലോടെ മഴ തുടർന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *