നവീൻ ബാബുവിൻ്റെ മരണം: കളക്ടറുടെ മൊഴി എടുക്കും
റിപ്പോർട്ട് അനീഷ് ചുനക്കര
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടറുടെ മൊഴി എടുക്കും. ജില്ലാ കളക്ടറിൽ നിന്നും ഇത് സംബന്ധിച്ച് അനുമതി തേടിയിട്ടുണ്ട്.
തന്നെ മീറ്റിംഗിലേക്ക് കളക്ടർ ക്ഷണിച്ച് വരുത്തുകയായിരുന്നു എന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞിരുന്നു.
കളക്ടറെ അന്വേഷണ ചുമതയിൽ നിന്നും മാറ്റി
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിക്കുന്നതിൽ നിന്നും കണ്ണൂർ ജില്ലാ കളക്ടറെ മാറ്റി. കളക്ടർക്കെതിരെ ആരോപണം വന്നതോടെയാണ് അദ്ദേഹത്തെ നീക്കിയത്.
അന്വേഷണ ചുമതല ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീതക്ക് കൈമാറി.