രുചിയേറും മുട്ട റോസ്റ്റ്
ചേരുവകൾ:മുട്ട -6സവോള -4ഇഞ്ചി -ഇടത്തരംവെളുത്തുള്ളി -4 അല്ലിപച്ച ചില്ലി -3പെരും ജീരകം -1/4 ടീസ്പൂൺപെപ്പർ -1 / 2 ടീസ്പൂൺകറിവേപ്പിലമുളക് പൊടി -1 ടീസ്പൂൺമല്ലി പൊടി -2 ടീസ്പൂൺഗരം മസാല – 1/2 ടീസ്പൂൺ എണ്ണ -3 ടീസ്പൂൺതക്കാളി -1ഉപ്പ് -കടുക്പഞ്ചസാര -1 / 4 ടീസ്പൂൺരീതി:ഒരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടായതിനു ശേഷം കടുക് ഇടുക …കടുക് പൊട്ടിയതിനു ശേഷം അതിലേക്കു . ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, കുരുമുളക് എന്നിവ ചേർക്കുക.നന്നായി വഴറ്റുക .പിന്നീട് ഉള്ളി, പച്ചമുളക്, കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുകസവോള ബ്രൗൺ കളർ ആയതിനു ശേഷം അതിലേക്കു എല്ലാ പൊടികളും ചേർത്ത് വഴറ്റുക .മസാല നന്നായി വഴറ്റിയതിനു ശേഷം തക്കാളി ചേർത്ത് കൊടുക്കുക.ഈ മിക്സ് നന്നായി വെന്തതിനു ശേഷം ചൂടുവെള്ളം ഒഴിച്ച് മുട്ടയും ചേർത്ത് വേവിക്കുക.വെള്ളം നന്നായി വറ്റി കഴിയുമ്പോൾ ഇളക്കി എടുക്കുക.ഈ മുട്ട റോയ്സ്റ് അപ്പത്തിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഉപയോഗിക്കാം ..