November 22, 2024

സിനിമയുടെ ഗ്ലാമര്‍ ലോകം ഉപേക്ഷിച്ച് സംരംഭക ലോകത്തെത്തിയ താരപൗത്രി.

  • October 18, 2024
  • 1 min read
സിനിമയുടെ ഗ്ലാമര്‍ ലോകം ഉപേക്ഷിച്ച് സംരംഭക ലോകത്തെത്തിയ താരപൗത്രി.

എന്റെ സംരംഭം

കൈവെള്ളയില്‍ കിട്ടിയ സിനിമയുടെ ഗ്ലാമര്‍ ലോകം ഉപേക്ഷിച്ച് സംരംഭക ലോകത്തെത്തിയ താരപൗത്രിയെ അറിയുമോ. സാക്ഷാല്‍ ബോളിവുഡ് ഇതിഹാസങ്ങളായ അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും ചെറുമകള്‍ നവ്യ നന്ദ തിരഞ്ഞെടുത്തത് ബിസിനസ് ലോകമാണ്. താരകുടുംബത്തിലെ ചെറുമകള്‍ സിനിമ തന്നെ തിരഞ്ഞെടുക്കുമെന്നായിരുന്നു പലരും ചിന്തിച്ചത്. എന്നാല്‍, നവ്യ തിരഞ്ഞെടുത്തത് ബിസിനസ്. കുടുംബത്തിന്റെ സിനിമാ പാത പിന്തുടരുന്നതിനുപകരം, ഒരു സംരംഭകയായും സാമൂഹിക സേവകയായും നവ്യ യാത്ര ആരംഭിച്ചു. 21 വയസ്സായപ്പോഴേക്കും ബിസിനസില്‍ മികച്ച കരിയര്‍ കെട്ടിപൊക്കി. പ്രശസ്തമായ അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നവ്യ ബ്ലന്റഡ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് പഠിക്കാന്‍ ചേര്‍ന്നിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നവ്യ തന്റെ കരിയറിനെ കുറിച്ച് വ്യക്തമാക്കിയത്. യുഎസിലെ ഫോര്‍ഡാം സര്‍വകലാശാലയില്‍ നിന്ന് ഡിജിറ്റല്‍ ടെക്നോളജി, യുഎക്സ് ഡിസൈന്‍ എന്നിവയില്‍ ബിരുദം നേടിയിട്ടുള്ള നവ്യ സത്രീകള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടുന്നതിനായുള്ള അവസരം സൃഷ്ടിക്കുന്ന പ്രോജക്ട് നവേലി എന്ന എന്‍ജിഒയുടെ സ്ഥാപക കൂടിയാണ്. നവ്യയുടെ പിതാവ് നിഖില്‍ നന്ദയുടെ ബിസിനസില്‍ ജോലിക്കാരിയായി എത്തിയാണ് നവ്യ സംരംഭക ലോകത്തെത്തിയത്. നിഖില്‍ നന്ദ, പ്രമുഖ ഇന്ത്യന്‍ എഞ്ചിനീയറിംഗ് കമ്പനിയായ എസ്‌കോര്‍ട്ട്‌സ് കുബോട്ട ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. 2021 ലെ കണക്കനുസരിച്ച് എസ്‌കോര്‍ട്ട്‌സ് കുബോട്ടക്ക് 7014 കോടി രൂപ വരുമാനമുണ്ട്. കാര്‍ഷിക യന്ത്രങ്ങള്‍, നിര്‍മ്മാണം, റെയില്‍വേ ഉപകരണങ്ങള്‍ എന്നിവയാണ് എസ്‌കോര്‍ട്ട്‌സ് കുബോട്ടയുടെ ഉല്‍പ്പന്നങ്ങള്‍. കമ്പനിയില്‍ 36.59 ശതമാനം ഓഹരിയുള്ള നിഖില്‍ നന്ദയ്ക്ക് 13.1 കോടി രൂപ വാര്‍ഷിക ശമ്പളമുണ്ട്. 21-ാം വയസ്സിലാണ് ഈ കമ്പനിയില്‍ നവ്യ ജൂനിയര്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോയിന്‍ ചെയ്തത്. എന്നാല്‍, തികഞ്ഞൊരു സാമൂഹിക സേവക കൂടിയാണ് നവ്യ. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ശാസ്ത്രീയ പിന്തുണയുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യപരിരക്ഷ പരിഹാരങ്ങള്‍ നല്‍കുന്നതിനായി സ്ത്രീ കേന്ദ്രീകൃത ആരോഗ്യ സാങ്കേതിക കമ്പനിയായ ആരാ ഹെല്‍ത്തിന്റെ സഹ സ്ഥാപകകൂടിയാണ് നവ്യ…
.
.
.

Leave a Reply

Your email address will not be published. Required fields are marked *