November 24, 2024

35 കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

  • October 4, 2024
  • 0 min read
35 കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

കാണ്‍പൂര്‍: പ്രായം കുറക്കുന്ന ഇസ്രയേല്‍ ടൈം മെഷീന്‍ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതികളില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പ്രായമുള്ളവരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയവരിലേറെ പേരും. 35 കോടിയോളം രൂപ ദമ്പതികള്‍ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രാജീവ് ദുബെ, രഷ്മി ദുബെ എന്നിവരാണ് അറസ്റ്റിലായത്. കാണ്‍പൂരിലെ കിദ്വായി നഗറില്‍ ഇവര്‍ തെറാപ്പി സെന്റര്‍ ആരംഭിച്ചിരുന്നു. ഇവിടെ ഇസ്രയേലില്‍ നിന്നുള്ള ടൈം മെഷീന്‍ എത്തിക്കാമെന്നും ഇതിലൂടെ 60 വയസുകാര്‍ക്ക് 25 വയസുകാരാകാമെന്നും പറഞ്ഞിരുന്നു. ഓക്‌സിജന്‍ തെറാപ്പിയിലൂടെ ചെറുപ്പം നിലനിര്‍ത്തി തരാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു.

വായുമലിനീകരണം കാരണം പ്രദേശത്തെ ആളുകള്‍ക്ക് വയസായി വരുന്നു. ഓക്‌സിജന്‍ തെറാപ്പി നല്‍കുന്നതിലൂടെ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചെറുപ്പമാകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സെഷനുകളായിട്ടായിരുന്നി ഇവരുടെ പാക്കേജ്. 10 സെഷനുകള്‍ക്ക് 6000 രൂപയായിരുന്നു. മൂന്നു വര്‍ഷത്തേക്ക് ആനുകൂല്യത്തോടെ 90,000 രൂപയുമായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്.

തട്ടിപ്പിനിരയായ രേണു സിങ് ആണ് പരാതി നല്‍കിയത്. 10.75 ലക്ഷം രൂപയാണ് തന്നില്‍ നിന്ന് തട്ടിയതെന്നാണ് രേണു സിങിന്റെ ആരോപണം. നൂറുകണക്കിനാളുകളുടെ 35 കോടി രൂപയോളം ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുത്തെന്ന് പരാതിക്കാരി ആരോപിച്ചു. ഭാരതീയ ന്യായ് സംഹിത പ്രകാരം സെക്ഷന്‍ 318(4) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദമ്പതിമാര്‍ നിലവില്‍ ഒളിവിലാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *