November 21, 2024

ഇലന്തൂർ സ്വദേശിയായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് കണ്ടെത്തിയ സംഭവം: മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

  • October 1, 2024
  • 1 min read
ഇലന്തൂർ സ്വദേശിയായ  സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് കണ്ടെത്തിയ സംഭവം: മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

റിപ്പോർട്ട്‌ അനീഷ് ചുനക്കര

വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികന്റെ മൃതശരീരമാണ് കണ്ടെത്തിയത്.പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയത്. ലേ ലഡാക്ക് മഞ്ഞുമലയിലാണ് മൃതശരീരം കണ്ടെത്തിയത്.മൃതശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥര്‍ ഇലന്തൂരിലെ വീട്ടില്‍ അറിയിച്ചു. മരിക്കുമ്ബോള്‍ 22 വയസായിരുന്നു തോമസ് ചെറിയാന്. 1968 ഫെബ്രുവരി ഏഴിനാണ് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണ് അപകടമുണ്ടായത്.കരസേനയിൽ ക്രാഫ്റ്റ്സ്‌മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങളാണ് രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കണ്ടെടുത്തത്.102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ-12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. തോമസ് ചെറിയാൻ, മൽഖാൻ സിങ്, ശിപായി നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *