രണ്ട് കോടിയിലേറെ രൂപയുടെ കഞ്ചാവുമായി യുവാവ് നെടുമ്പാശ്ശേരിയിൽ പിടിയിൽ
റിപ്പോർട്ട് അനീഷ് ചുനക്കര
കൊച്ചി :തായ് എയർവെയ്‌സിൽ ബാങ്കോക്കിൽ നിന്നും എത്തിയ തിരുവനന്തപുരം സ്വദേശി ആണ് പിടിയിലായത്.
ഒൻപത് പ്ലാസ്റ്റിക് കവറുകളിലായാണ് ഇയാൾ കഞ്ചാവ് കൊണ്ട് വന്നത്. 4238.99 ഗ്രാം കഞ്ചാവാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഇതിന് ഏകദേശം 2.12 കോടി രൂപ വില വരും.
അങ്കമാലി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.




