അഹമ്മദാബാദിലെ ചാണക്യപുരി സംഭവത്തിന് പിന്നാലെ നടപടി എടുത്ത് ഹർഷ്
സാംഘ്വി.അഹമ്മദാബാദ് : അഹമ്മദാബാദിലെ ചാണക്യപുരി പ്രദേശത്തുള്ള ശിവം ആർക്കേഡിലെ സാമൂഹിക വിരുദ്ധരുടെ ഭീകരതക്കെതിരെ ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി നടപടിയുമായി രംഗത്തെത്തി. അഹമ്മദാബാദ് പോലീസ് കമ്മീഷണർ ജി. മാലിക്, സെക്ടർ 1 ജെസിപി, ഡിസിപി, പിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഗാന്ധിനഗറിലേക്ക് വിളിപ്പിച്ചിച്ച് വിശദമായ വിവരണം തേടുകയും സംഭവത്തെ മുഴുവൻ രൂക്ഷമായി വിമർശിക്കുകയും ചെയ്ത അദ്ദേഹം അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.കേസിൽ ഭീകരത സൃഷ്ടിച്ച അഞ്ച് പ്രതികളെ സോള പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമം, കലാപം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.