ജനിച്ച് അഞ്ച് ദിവസത്തിനുള്ളിൽ മരണപെട്ട കുഞ്ഞിന്റെ കരൾ-വൃക്ക-കണ്ണുകൾ എന്നിവ ദാനം ചെയ്തു.
സൂറത്ത് :രാജ്‌കോട്ട് ഉപ്റ്റയിലെ ധക് ഗ്രാമത്തിലെ സ്വദേശിയും വെലാഞ്ചയിലെ സുഖശാന്തി സൊസൈറ്റിയിലെ താമസക്കാരനുമായ മയൂർ തുമ്മറിൻ്റെ ഭാര്യ മനിഷാബ് കഴിഞ്ഞ 23ന് ജന്മം നൽകിയ പെൺകുഞ്ഞിന്റെ ആരോഗ്യനില വഷളായതിനാൽ ഡയമണ്ട് ആശുപത്രിയിലെ എൻഐസിയുവിൽ പ്രവേശിപ്പിച്ചിക്കുകയും ചികിത്സക്കിടയിൽ കുഞ്ഞ് മരണപെടുകയും ചെയ്തിരുന്നു.തുടർന്ന് ആശുപത്രിയിലെ ഡോ. ഹരേഷ് പഗ്ഡ കുഞ്ഞിന്റെ വീട്ടുകാരുമായി അവയവദാനത്തെ കുറിച്ച് സംസാരിക്കുകയും വീട്ടുകാർ സമ്മതം അറിയിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് ജീവൻദീപ് ട്രസ്റ്റുമായി ബന്ധപ്പെട്ട ഡോക്ടർ, ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടിയുടെ കരൾ മുംബൈയിലെ നാനാവതി ആശുപത്രിക്കും ഇരു വൃക്കകളും അഹമ്മദാബാദിലെ ഐകെഡിആർസിക്കും, കണ്ണുകൾ ലോക് ദ്രഷ്ടി നേത്ര ബാങ്കിനും ദാനം ചെയ്തു. വളരെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയിലൂടെ സൂറത്തിൽ നിന്നുള്ള 14 മാസം പ്രായമുള്ള കുട്ടിക്ക് കരളും, അഹമ്മദാബാദിൽ നിന്നുള്ള 10 വയസ്സുള്ള കുട്ടിക്ക് വൃക്കയും വിജയകരമായി മാറ്റിവച്ചു..