സര്‍ക്കാരിനും മുന്നണിക്കും തലവന്‍ മുഖ്യമന്ത്രി, അന്‍വറിന്റെ കടന്നാക്രമണം ഗുഢാലോചനയുടെ ഫലം’; തള്ളി എല്‍ഡിഎഫ്
കോഴിക്കോട്: ഇടതുപക്ഷ എംഎല്‍എ പി വി അന്‍വറിനെ തള്ളി എല്‍ഡിഎഫ്. അന്‍വര്‍ പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്തിയത് ഏതോ കേന്ദ്രങ്ങളില്‍ നടത്തിയ ഗുഢാലോചനയുടെ ഫലമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ആരോപണങ്ങളില്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പരിശോധന നടക്കുകയാണെന്നും അതിനിടെ പരസ്യപ്രസ്താവന നടത്തിയത് ഉചിതമല്ലെന്നുമാണ് ടി പി രാമകൃഷ്ണന്‍ പറഞ്ഞത്.