May 8, 2026

മുഖ്യമന്ത്രി ചർച്ചയിൽ വൈകിയിട്ടില്ല:ബാക്കി എല്ലാം മാധ്യമ സൃഷ്ടിയെന്ന് ബിന്ദു കൃഷ്ണ

  • May 8, 2026
  • 0 min read
മുഖ്യമന്ത്രി ചർച്ചയിൽ വൈകിയിട്ടില്ല:ബാക്കി എല്ലാം മാധ്യമ സൃഷ്ടിയെന്ന് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉള്ള ചർച്ചകൾ വൈകിട്ടിയില്ല. നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണ. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിൽ ഉയരുന്ന പല വാർത്തകളും മാധ്യമ സൃഷ്ടികളാണെന്നും അവർ പ്രതികരിച്ചു.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നുവെന്നും, യോഗത്തിൽ എല്ലാ അംഗങ്ങളും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡാണ് എടുക്കുകയെന്നും, അതുമായി ബന്ധപ്പെട്ട നടപടികൾ സ്വാഭാവിക രീതിയിൽ മുന്നോട്ട് പോകുകയാണെന്നും അവർ പറഞ്ഞു.കോൺഗ്രസിനകത്ത് അനാവശ്യ വിവാദങ്ങളോ ആശയക്കുഴപ്പങ്ങളോ ഇല്ലെന്നും, മാധ്യമങ്ങളിൽ പ്രചരിക്കുന്ന പല അഭ്യൂഹങ്ങൾക്കും അടിസ്ഥാനമില്ലെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *