വടക്കാഞ്ചേരിയിൽ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം
വടക്കാഞ്ചേരി: വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിന് സമീപം തീവണ്ടി തട്ടി യുവതി മരിച്ചു. വടക്കാഞ്ചേരി മംഗലം മഠത്തിൽ വളപ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജയന്തി (45) ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. വടക്കാഞ്ചേരി മുസ്ലിം പള്ളിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാത്രി മൃതദേഹം കണ്ടെത്തിയെങ്കിലും ഇന്ന് രാവിലെയാണ് ബന്ധുക്കൾ എത്തി മരിച്ചത് ജയന്തിയാണെന്ന് തിരിച്ചറിഞ്ഞത്.വിവരമറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.




