May 18, 2026

പാലാ സ്വദേശികളായ 2 പേർ കർണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ മരിച്ചു

  • May 17, 2026
  • 0 min read
പാലാ സ്വദേശികളായ 2 പേർ കർണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ മരിച്ചു

*കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ഈ അപകടം സംഭവിച്ചത്. കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പില്‍ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ദെളിയില്‍ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും ശക്തമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ എട്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്‌ :അനീഷ്‌ ചുനക്കര.

Leave a Reply

Your email address will not be published. Required fields are marked *