May 18, 2026

ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച് കെ മുരളീധരൻ:“ആരോഗ്യ മേഖലയിലും ദേവസ്വം ബോർഡിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും”

  • May 18, 2026
  • 0 min read
ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച് കെ മുരളീധരൻ:“ആരോഗ്യ മേഖലയിലും ദേവസ്വം ബോർഡിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും”

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ലഭിച്ചതായി കെ. മുരളീധരൻ സ്ഥിരീകരിച്ചു. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും, നാടിന് ഗുണകരമായ വകുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് ആരോഗ്യ വകുപ്പ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും മുരളീധരൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ആശുപത്രികളുടെ വികസനം, ഡോക്ടർമാരും രോഗികളും തമ്മിലുള്ള അനുപാതം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യ രംഗത്ത് ആവശ്യമായ സാമ്പത്തിക സഹായം കണ്ടെത്തുന്നതും വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ദേവസ്വം ബോർഡിൽ ശുദ്ധീകരണം അനിവാര്യമാണെന്നും അഴിമതി പൂർണമായും ഇല്ലാതാക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.“ദൈവത്തിന്റെ കാശാണ്, അതെടുത്ത് കളിക്കരുത്. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ” — കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *