ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; ദുരൂഹത ആരോപിച്ച് നാട്ടുകാർ
പെരിങ്ങോട്ടുകര: ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. താന്ന്യം സഹോദര വീഥിയിൽ മാളൂക്കര വീട്ടിൽ രാകേഷിന്റെ മകൾ ആതിമ (13) ആണ് മരിച്ചത്.വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ആത്മിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ്.സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം നാട്ടുകാർ ഉയർത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമാക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ആത്മി പഠനത്തിലും സഹപാഠികളുമായുള്ള ഇടപെടലുകളിലും സജീവമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
റിപ്പോർട്ട് ഫൈസൽ




