May 18, 2026

മന്ത്രിമാർ ആരൊക്കെ?യുഡിഎഫ് മന്ത്രിപ്പട്ടിക പുറത്ത്: അവസാന നിമിഷം രണ്ട് സർപ്രൈസ് മന്ത്രിമാർ

  • May 17, 2026
  • 1 min read
മന്ത്രിമാർ ആരൊക്കെ?യുഡിഎഫ് മന്ത്രിപ്പട്ടിക പുറത്ത്:  അവസാന നിമിഷം രണ്ട് സർപ്രൈസ് മന്ത്രിമാർ

തിരുവനന്തപുരം :യുഡിഎഫ് മന്ത്രിസഭയിൽ അവസാന നിമിഷം രണ്ട് സർപ്രൈസ് മന്ത്രിമാർ കൂടി ഉൾപ്പെട്ടതായി വിവരം. യുവമുഖങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നാണ് റോജി എം ജോണും ഒ ജെ ജനീഷും മന്ത്രിസഭയിൽ ഇടം നേടിയതെന്നാണ് റിപ്പോർട്ട്.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ഒ ജെ ജനീഷിനും യുവ നേതാവായ റോജി എം ജോണിനുമാണ് അവസാന നിമിഷം നറുക്ക് വീണത്. മറ്റ് രാഷ്ട്രീയ സമവാക്യങ്ങളെക്കാൾ യുവത്വത്തിന് പ്രാധാന്യം നൽകണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശമാണ് നിർണായകമായതെന്നാണ് സൂചന.മുമ്പ് മന്ത്രിസഭാ ചർച്ചകളിൽ സജീവമായി ഉയർന്ന പേരുകളിൽ ഒന്നായിരുന്നു ചാണ്ടി ഉമ്മന്റേത്. എന്നാൽ അവസാന ഘട്ടത്തിൽ അദ്ദേഹത്തെ പരിഗണിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.—മന്ത്രിസഭയിലെ പ്രധാന അംഗങ്ങൾവി ഡി സതീശൻരമേശ് ചെന്നിത്തലസണ്ണി ജോസഫ്കെ മുരളീധരൻബിന്ദു കൃഷ്ണഎ പി അനിൽ കുമാർപി സി വിഷ്ണുനാഥ്എം ലിജുറോജി എം ജോൺടി സിദ്ദിഖ്ഒ ജെ ജനീഷ്ഐ സി ബാലകൃഷ്ണൻകെ എ തുളസിപി കെ കുഞ്ഞാലിക്കുട്ടിഎൻ ഷംസുദ്ദീൻപി കെ ബഷീർകെ എം ഷാജിഅബ്ദുൾ ഗഫൂർഷിബു ബേബി ജോൺസി പി ജോൺഅനൂപ് ജേക്കബ്മോൻസ് ജോസഫ്—ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനംഅനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകുമെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ അനൂപ് ജേക്കബ് മന്ത്രിയാകും. പിന്നീട് രണ്ടര വർഷത്തിന് ശേഷം മാണി സി കാപ്പൻ മന്ത്രിസഭയിൽ ചേരും.

Leave a Reply

Your email address will not be published. Required fields are marked *