ടേം വ്യവസ്ഥ അംഗീകരിക്കില്ല; നൽകിയ വാക്ക് പാലിക്കണം: മാണി സി. കാപ്പൻ
തിരുവനന്തപുരം: ടേം വ്യവസ്ഥയിലുള്ള മന്ത്രിസ്ഥാനം അംഗീകരിക്കില്ലെന്ന് എൻ.സി.പി നേതാവും എംഎൽഎയുമായ മാണി സി. കാപ്പൻ വ്യക്തമാക്കി. നിയുക്ത മന്ത്രി വി.ഡി. സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നൽകിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടാണ് കാപ്പന്റെ പ്രതികരണം.മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മാണി സി. കാപ്പന്റെ തുറന്ന നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടിയത്. മുന്നണിക്കുള്ളിൽ ഉണ്ടായ ധാരണകൾ പാലിക്കപ്പെടണമെന്നും, ഘടകകക്ഷികൾക്ക് നീതിയുള്ള പരിഗണന ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, ടേം വ്യവസ്ഥ പക്ഷപാതപരവും അനീതിയുമാണെന്ന് കേരള കോൺഗ്രസ് നേതാവ് അനൂപ് ജേക്കബും പ്രതികരിച്ചു. മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം മുന്നണിക്കുള്ളിൽ അസന്തോഷത്തിന് ഇടയാക്കിയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യത.




