May 17, 2026

പാർട്ടി പറയുന്നതാണ് അന്തിമം:ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

  • May 17, 2026
  • 0 min read
പാർട്ടി പറയുന്നതാണ് അന്തിമം:ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസ് പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വ്യക്തിപരമായ ആഗ്രഹങ്ങളേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ട് പോകേണ്ട സമയമാണിതെന്നും തിരുവഞ്ചൂർ പറഞ്ഞു.കേരളത്തിലെ പുതിയ രാഷ്ട്രീയ ക്രമീകരണങ്ങൾക്കിടെ നേതൃനിരയിൽ നിന്ന് വരുന്ന നിർണായക പ്രതികരണമായാണ് തിരുവഞ്ചൂരിന്റെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ ആത്മാർത്ഥമായി നിർവഹിക്കുമെന്നും പ്രവർത്തകരുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടുതൽ വാർത്തകൾക്ക്:�

Leave a Reply

Your email address will not be published. Required fields are marked *