ഇടുക്കി മുരിക്കും തൊട്ടി പള്ളി വികാരി കാറില്‍ സഞ്ചരിക്കവേ കുഴഞ്ഞുവീണ് മരിച്ചു
കോതമംഗലം :റിപ്പോർട്ട് :അനീഷ് ചുനക്കര.ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ.ജോസഫ് കോയിക്കല്‍ (43)ആണ് മരിച്ചത്.മൂവാറ്റുപുഴയ്ക്ക് സ്ഥലം മാറിപോകുന്ന മുരിക്കുംതൊട്ടി പള്ളിയിലെ സഹ വികാരിയെ യാത്രയയയ്ക്കുന്നതിനായി അദ്ദേഹത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.ഉടൻ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തില്‍ വിശുദ്ധ കുർബാനയോടെ സമാപന ശുശ്രൂഷകള്‍ക്കുശേഷം നടക്കും.ജോസഫ് – മേരി ദമ്പതികളുടെ മകനാണ് ഫാ.ജോസഫ് കോയിക്കല്‍.സഹോദരങ്ങള്‍:സീന,സീമ,സാജൻ,സന്തോഷ്.
റിപ്പോർട്ട് അനീഷ് ചുനക്കര




