May 17, 2026

മോദിയുടെ ജാതകത്തോട് സാമ്യം :തമിഴ്നാട് മുഖ്യമന്ത്രിയിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ജോസഫ് വിജയ്‌ക്ക് വൻ രാഷ്ട്രീയ ഭാവിയെന്ന് ജ്യോത്സ്യ പ്രവചനം

  • May 17, 2026
  • 0 min read
മോദിയുടെ ജാതകത്തോട് സാമ്യം :തമിഴ്നാട് മുഖ്യമന്ത്രിയിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ജോസഫ് വിജയ്‌ക്ക് വൻ രാഷ്ട്രീയ ഭാവിയെന്ന് ജ്യോത്സ്യ പ്രവചനം

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിന്റെ രാഷ്ട്രീയ യാത്ര സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങില്ലെന്നും ഭാവിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിപദവിയിലെത്തുമെന്നും ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേൽ പ്രവചിച്ചു. വിജയ് മുഖ്യമന്ത്രിയാകുമെന്ന് മുമ്പ് പ്രവചിച്ചിരുന്നയാളാണ് ഇദ്ദേഹം.മുഖ്യമന്ത്രി സ്ഥാനത്തേക്കാൾ വലിയ രാഷ്ട്രീയ ഉയരങ്ങളാണ് വിജയിയെ കാത്തിരിക്കുന്നതെന്ന് രാധൻ പണ്ഡിറ്റ് പറഞ്ഞു. അടുത്ത 30 മുതൽ 40 വർഷം വരെ വിജയിക്ക് ശക്തമായ രാഷ്ട്രീയ എതിരാളികൾ ഉണ്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.തമിഴ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ വിജയിയുടെ വളർച്ച ഇതിനോടകം തന്നെ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. പുതിയ പ്രവചനം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.കൂടുതൽ വാർത്തകൾക്ക്:�

Leave a Reply

Your email address will not be published. Required fields are marked *