വിവാഹമോചനം ലഭിക്കും വരെ അഭിനയിക്കില്ല’; വികാരാധീനനായി നടൻ രവി മോഹൻ
വിവാഹ മോചനം നേടുന്നത് വരെ അഭിനയിക്കുകയില്ലെന്ന് നടന്‍ രവി മോഹന്‍. വ്യക്തിജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ കാരണം ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ എല്ലാം അവസാനിക്കുന്നത് വരെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നാണ് രവി മോഹന്‍ പറയുന്നത്. പ്രസ് മീറ്റില്‍ വളരെ വികാരഭരിതനായാണ് രവി മോഹന്‍ സംസാരിച്ചത്.രവി മോഹനും ഭാര്യ ആര്‍തിയും ഏറെ നാളായി പിരിഞ്ഞു കഴിയുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി രവി മോഹനും ഗായിക കെനീഷയുമായുള്ള ബന്ധം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. രവി മോഹനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി സൂചിപ്പിക്കുന്ന കെനീഷയുടെ പ്രതികരണത്തിന് പിന്നാലെയാണ് നടന്റെ പ്രതികരണം.”പലരും എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് വിവാഹ മോചനം ലഭിച്ച ശേഷം, എന്റെ ജീവിതം സാധാരണഗതിയിലെത്തുമ്പോള്‍, ഈ സൈബര്‍ ആക്രമണം അവസാനിക്കുമ്പോള്‍ ഞാന്‍ തിരികെ വരും. ഞാന്‍ എല്ലാം കാണുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. 23 വര്‍ഷം രാവും പകലും ഞാന്‍ അധ്വാനിച്ചു. ഞാന്‍ അഭിനയിച്ച 95 ശതമാനം സിനിമകളും വിജയമായിരുന്നു. കഠിനാധ്വാനം ചെയ്താണ് ഞാന്‍ എല്ലാം നേടിയത്” താരം പറയുന്നു.”ഇത്രയും വര്‍ഷം നിശബ്ദനായിരുന്നുവെന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. ഏറെക്കാലം ഞാന്‍ എല്ലാം സഹിച്ചു. ആളുകള്‍ ഫെമിനിസത്തെക്കുറിച്ച് സംസാരിക്കുകയാണ്. എന്താണ് ഫെമിനിസം? സ്ത്രീകളേക്കുറിച്ചും അവര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. എനിക്ക് സ്ത്രീകളെ മനസിലാക്കാന്‍ പറ്റില്ലെന്ന് എങ്ങനെയാണ് പറയുക? എന്റെ അമ്മ എന്നെ വളര്‍ത്തിയത് അങ്ങനല്ല. എന്റെ സിനിമ പേരാണ്‍മയിലെ ഡയലോഗ് ഇന്നും എല്ലാവരും പറയുന്നു. സ്ത്രീകള്‍ കരുത്തരാണെന്നും അവരെ ആദരിക്കണമെന്നും ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു”.”ഒരു പെണ്ണിനെ നിങ്ങളെല്ലാം ചേര്‍ന്ന് സൈബര്‍ ബുള്ളിയിങ് ചെയ്ത തീര്‍ത്തുകളഞ്ഞു. അതേക്കുറിച്ച് പറയാനല്ല ഈ ഇന്റര്‍വ്യു. അവള്‍ എവിടെയായിരുന്നാലും നന്നായിരിക്കട്ടെ. അവളെന്ത് തെറ്റാണ് ചെയ്തത്? അവളൊരു വിഡിയോ ഇട്ടിരുന്നു. അതിനും സൈബര്‍ ആക്രമണം നേരിട്ടു. എന്തിനാണ് ഒരാളെ അനാവശ്യമായി ആക്രമിക്കുന്നത്?” എ്ന്നാണ് കെനീഷയ്‌ക്കെതിരായ ആക്രണത്തെക്കുറിച്ച് രവി മോഹന്‍ പറഞ്ഞത്.”എന്റെ വീട്ടില്‍ നിന്നും ഒന്നുമില്ലാതെയാണ് ഞാന്‍ ഇറങ്ങഇയത്. ഇന്ന് ഞാന്‍ വാടക വീട്ടിലാണ് ജീവിക്കുന്നത്. ഞാന്‍ കെട്ടിയ വീട് ഇപ്പോഴുമുണ്ട്. കഠിനാധ്വാനത്തിലൂടെ ഞാന്‍ കെട്ടിയ വീട്ടില്‍ എനിക്ക് സന്തോഷമായി ജീവിക്കാമായിരുന്നു. പക്ഷെ ഒരാളെ സമാധാനത്തോടെ ജോലി ചെയ്യാന്‍ സമ്മതിച്ചില്ലെങ്കില്‍ എങ്ങനെ രക്ഷപ്പെടും? ആളുകള്‍ എന്നെ എത്ര കളിയാക്കിയാലും ഞാനുമൊരുമനുഷ്യനാണ്” എന്നും താരം പറഞ്ഞു. മക്കളുടെ സ്‌കൂള്‍ ഫീസായ 50 ലക്ഷം ഇത്രയും നാള്‍ താന്‍ തന്നെയാണ് നല്‍കിയിരുന്നതെന്നും രവി പറഞ്ഞു.”അവര്‍ എന്റെ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല. അവരുടെ സ്‌കൂളിലേക്ക് ബോഡി ഗാര്‍ഡ്‌സിനെ അയക്കുന്നു. അവരുമായുള്ള ഫോണ്‍ ബന്ധം പോലും വിച്ഛേച്ചിരിക്കുകയാണ്. ഞാന്‍ സ്വയം മുറിപ്പെടുത്താന്‍ തുടങ്ങി. ഈ കൈ നോക്കൂ. ഇതാണ് സംഭവിക്കുന്നത്. ഞാന്‍ ഇതുവരെ എല്ലാം സഹിച്ചു. പക്ഷെ ഇനിയില്ല” എന്നും രവി മോഹന്‍ പറഞ്ഞു. തന്റെ കൈയിലെ മുറിപ്പാട് ചൂണ്ടിക്കാണിച്ചായിരുന്നു താരം സംസാരിച്ചത്. ”ഒരു ദിവസം ഞാന്‍ ഈ ലോകം ഉപേക്ഷിക്കും. അതിന് മുമ്പ് അഴരുടെ സമാധാനം ഞാന്‍ അവസാനിപ്പിക്കും. ഇനി ഞാന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യില്ല. ആദ്യം എന്റെ വ്യക്ത്ി ജീവിതം ശരിയാക്കും. എന്റെ പേര് തിരികെ നേടും. അതിന് ശേഷമേ അഭിനയത്തിലേക്ക് മടങ്ങി വരൂ” എന്നും താരം പറയുന്നു.




