May 17, 2026

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു; യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

  • May 17, 2026
  • 0 min read
നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു; യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന എൻഎച്ച് നിർമാണ കമ്പനിയുടെ ലോറിയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശി ഊണുങ്ങൽ സുരേഷിന്റെ മകൻ അരുൺ (27) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം.ഇതേ ദിശയിൽ എത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുണിനെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാറിലുണ്ടായിരുന്ന ഭവിൻ ബാബു (26), ശ്രീരാഗ് (27), ആശ്രീത് (25) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.കൂടുതൽ വാർത്തകൾക്ക്:�

Leave a Reply

Your email address will not be published. Required fields are marked *