റോഡിൽ വീണ ചക്ക എടുക്കാൻ ശ്രമം; സ്‌കൂട്ടറിൽനിന്ന് വീണ് സ്ത്രീ മരിച്ചു
ആലപ്പുഴ :റോഡിൽ വീണ ചക്ക എടുക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിൽനിന്ന് വീണ് സ്ത്രീ മരിച്ചു. രാമങ്കരി പഞ്ചായത്ത് 14-ാം വാർഡിൽ മുട്ടശേരിയിൽ ടി.സി. അമ്പിളി(53)യാണ് മരിച്ചത്.ശനിയാഴ്ച രാവിലെ എസി റോഡിൽ ടൈറ്റാനിക് പാലത്തിനു സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ വാഹനത്തിന്റെ മുന്നിൽ വച്ചിരുന്ന ചക്ക റോഡിലേക്കു വീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ഇരുവരും റോഡിലേക്കു തെറിച്ചുവീണത്.പരുക്കേറ്റ അമ്പിളിയെയും ഒപ്പമുണ്ടായിരുന്ന ഹരികൃഷ്ണനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമ്പിളിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണൻ ചികിത്സയിലാണ്.ഭർത്താവ്: അജിത്ത്. മക്കൾ: അഞ്ജലി, അഭിരാമി.
കൂടുതൽ വാർത്തകൾക്ക്: www.malanadunews.com




