May 10, 2026

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

  • May 10, 2026
  • 0 min read
വിജയ്  തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

തമിഴ്നാട്ടിൽ ഇനി ദളപതി യുഗം. ഏറെ അനിശ്ചിതത്വങ്ങൾ ഒടുവിൽ ഇളയ ദളപതി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വേദിയിൽ ഉണ്ടായിരുന്നു. ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നെഹ്റു സ്റ്റേഡിയത്തിൽ നിറഞ്ഞ സദസ്സിൽ ആയിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ.കേരളത്തിൻറെ ഗവർണർ കൂടിയായ ആർലേകർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.വിജയ് സത്യവാചകം കാണാതെ ചൊല്ലി ജനഹൃദയങ്ങളെ കീഴടക്കി.ചടങ്ങിന് സാക്ഷിയാകാൻ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.മന്ത്രിസഭയിലെ പ്രമുഖ മുഖങ്ങളിലൊന്ന് അണ്ണാഡിഎംകെയുടെ മുൻ നേതാവായ കെ.എ. സെങ്കോട്ടയ്യൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *